കുമ്പള :സൂരംബയൽ സി എച്ച് ഗ്രൗണ്ടിൽ വെച്ചു നാളെ നടക്കുന്ന മീപ്പിരി സോക്കർ ലീഗ് സീസൺ 1 ഫുട്ബോൾ ടൂർണമെന്റിന്റെ ട്രോഫി ഇനാഗുറേഷൻ ചടങ്ങ് മീപ്പിരി സെന്ററിൽ വെച്ചു സംഘടിപ്പിച്ചു.
5 ടീമുകളെ പ്രതിനിധീകരിച്ചു കൊണ്ട് നിയാസ്,തസ്രീഫ്,ഫിറോസ്,മുസ്തഫ,സാബിത് എന്നിവർ ചേർന്ന് ട്രോഫി പ്രകാശനം ചെയ്തു.ചടങ്ങിൽ മർവാൻ ,മുഹ്സിൻ ,മുനവ്വർ ,തസ്രീഫ് ,അഷ്റഫ് ,ഉനൈസ്,മൂസ എം എ ,നൗഷാദ്,ഇഷാഖ് എന്നിവർ പങ്കെടുത്തു.
മീപ്പിരി കോംപ്ലെക്സിലെ 5 ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. നാളെ വൈകുന്നേരം 6:30 മണി മുതലാണ് കളി ആരംഭിക്കുക. കുമ്പള ലക്കി സ്റ്റാർ ക്ലബ്ബിന്റെ പഴയകാല താരം ലത്തീഫ് കുമ്പള ടൂർണ്ണമെന്റ് ഉദ്ഘാടനം നിർവഹിക്കും. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി എം എസ് എൽ കമ്മിറ്റി അറിയിച്ചു.
keyword:meepiry,soccer,;eague