കുമ്പള മീപ്പിരി സോക്കർ ലീഗ് കിരീടം ടീം റാംപ്പിന്.


കുമ്പള: സൂരംബയിൽ സിഎച്ച് സ്റ്റേഡിയത്തിൽ വച്ച് നടന്ന കുമ്പള മീപ്പിരി   സോക്കർ ലീഗ് -സീസൺ 1 ഫുട്ബോൾ ടൂർണമെന്റിൽ  ടീം റാംപ്പ് ജേതാക്കളായി.

ആവേശകരമായ ഫൈനൽ മത്സരത്തിൽ ടീം ഗ്ലാഡിയേറ്ററിനെ  ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് മീപ്പിരി  വ്യാപാരി കൂട്ടായ്മ സംഘടിപ്പിച്ച ആദ്യ എം എസ് എൽ കിരീടം ടീം റാംപ്പ്  സ്വന്തമാക്കിയത്.ടീമിന് വേണ്ടി ഷിബു ആരിക്കാടിയാണ് ഗോൾ സ്കോർ ചെയ്തത്. 

കുമ്പള നിയാസ് സ്റ്റോർ ഉടമ അബ്ദുള്ള ഹാജി വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. കുമ്പള ലക്കി സ്റ്റാർ പഴയകാല താരം ലത്തീഫ് കുമ്പള ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ്ലെ മികച്ച കളിക്കാരനായി മർവാൻ ഗ്ലാഡിയേറ്റർ, ഗോൾകീപ്പർ ഇൻഷാർ, മികച്ച ഡിഫെൻഡർ ആപ്പു ഗ്ലാഡിയേറ്റർ എന്നിവരെ തിരഞ്ഞെടുത്തു. 

ചടങ്ങിൽ നിയാസ് കുമ്പള, മുസ്തഫ ബാഗ് പാലസ്, എം എ മൂസ, അഡ്വ:ഉദയകുമാർ, കെ വി അഷ്‌റഫ്‌, ഷിബു ആരിക്കാടി, ഇബ്രാഹിം ബത്തേരി, റഫീഖ് ഫിദ, ഷാലു തങ്ങൾ ഐമിഷ്,ഫുലൈൽ, നദീം സിറ്റി, സാദിഖ് മമ്മാസ്,റമീസ് പെപ്പർ , ലുക്മാൻ മുംബൈ, ഉനൈസ് നാനോ, മൂസ മാസ്റ്റർ, മൻസൂർ ഗ്ലാഡിയേറ്റർ, ബാത്തിഷ,   ബി എ മുഹമ്മദ് കുഞ്ഞി, ഹാഷിർ കൊടിയമ്മ, ഫൈസൽ ആരിക്കാടി, ഫിറോസ് ഫിദ, സിദ്ദീഖ് ഫിദഎന്നിവർ ടൂർണമെന്റ്ന്  നേതൃത്വം നൽകി. 

keyword:meepiry,soccer,league,ramp