സന്നദ്ധ സേവന രംഗത്തുള്ളവരെ ജനപ്രതിനിധികളായി തെരഞ്ഞെടുത്തത് അഭിനന്ദനാർഹം. -മാസ്റ്റർ കിങ് ക്ലബ്‌.മൊഗ്രാൽ: ജനസേവന രംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വങ്ങൾ തന്നെ ജനപ്രതിനിധികളായി വരുന്നതിലൂടെ വലിയൊരു സന്ദേശമാണ് നാട്ടുകാർ നൽകുന്നതെന്ന് മൊഗ്രാൽ മാസ്റ്റർ കിങ്  ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് യോഗം അഭിപ്രായപ്പെട്ടു.

മൊഗ്രാൽ ടൗൺ, കെ കെ പുറം, ബദ്‌രിയാ നഗർ വാർഡുകളിൽ നിന്ന് വിജയിച്ചവർക്ക്‌ മൊഗ്രാൽ മാസ്റ്റർ കിങ് ക്ലബ്‌  ഏർപ്പെടുത്തിയ സ്വീകരണ  പരിപാടി ശ്രദ്ധേയമായി.യോഗം മൊഗ്രാൽ ഗവണ്മെന്റ് ഹൈ സ്കൂൾ റിട്ട:പ്രധാന  അധ്യാപകൻ എം മാഹിൻ മാസ്റ്റർ ഉൽഘാടനം  ചെയ്തു.ക്ലബ്‌ ഭാരവാഹികളായ പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഷറഫുദ്ദീൻ എസ് കെ, ഇബ്രാഹിം ഷാ എന്നിവർ നിയുക്ത പഞ്ചായത്ത് അംഗങ്ങളെ ഷാൾ അണിയിച്ചു. 

ചടങ്ങിൽ ഷറഫുദ്ദീൻ എസ് കെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി എം മുഹമ്മദ്, റിയാസ് മൊഗ്രാൽ,നാസിർ മൊഗ്രാൽ എന്നിവർ പ്രസംഗിച്ചു. ലത്തീഫ് ഫിഷ്, ഇസ്ഹാഖ്, അമ്മി, ലത്തീഫ് ഫ്രൂട്സ്, അബ്ദുള്ള, എം എൽ അബ്ബാസ്, ഖാദർ എസ് കെ, കാസിം എസ് കെ, ഖാലിദ് മൊഗ്രാൽ, മുനീർ, അബ്ബാസ്, മസൂദ്, കബീർ, അനസ്, അബ്ദുൽഖാദർ, മൊയ്‌ദീൻ എന്നിവർ സംബന്ധിച്ചു. പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു. 


keyword:master,king,club,honoured,members