തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പേ നിയമസഭാ തെരഞ്ഞെടുപ്പും: മഞ്ചേശ്വരത്ത് എ ജി സി ക്കായി കരുനീക്കം.


മഞ്ചേശ്വരം:മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ യുഡിഎഫ് നുണ്ടായ  തിരിച്ചടി ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ മുസ്ലിംലീഗ് മണ്ഡലത്തിൽ  കരുത്തനായ സ്ഥാനാർഥിയെ തന്നെ  ഇറക്കിയേക്കുമെന്ന്  സൂചന. 

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച എ ജി സി ബഷീറിന്റെ  പേരാണ് ചില യുഡിഎഫ് കോണുകളിൽനിന്ന് ഇപ്പോഴേ ഉയർന്നു  വരുന്നത്. ജില്ലാ വികസന പാക്കേജ് വഴി ഒട്ടനവധി വികസന പ്രവർത്തനങ്ങൾക്ക് ജില്ലയിൽ  നേതൃത്വം നൽകി ഇതിനകം എ ജി സി  "വികസന നായകനെന്ന' പേര് നേടുകയും ചെയ്തിരുന്നു.ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് ലീഗ് പ്രവർത്തകർ എ ജി സി ക്കായി കരുനീക്കം നടത്തുന്നത്. 

എം സി ഖമറുദ്ധീൻ  എം എൽ എയുടെ സ്വർണ്ണനിക്ഷേപവുമായുള്ള കേസുകളും, അറസ്റ്റും മണ്ഡലത്തിൽ യുഡിഎഫ് നെ ഏറെ തളർ ത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ എതിരാളികൾ ഇത്  വിഷയമാക്കുകയും ചെയ്തിരുന്നു. എംഎൽഎയുടെ അഭാവം  തിരഞ്ഞെടുപ്പിൽ യു ഡി എഫ്  പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സർവ്വ സമ്മതനായ ഒരാളെ  മണ്ഡലത്തിലേക്കിറക്കണമെന്ന് ലീഗ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ടുകളിൽ വാർഡ്‌ തലത്തിൽ  ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഇതൊക്കെ വരും  ദിവസങ്ങളിൽ മുസ്ലിംലീഗ് -യുഡിഎഫ് യോഗങ്ങളിൽ സജീവ ചർച്ചയാകും.പി ബി അബ്ദുൾറസാഖ് മണ്ഡലത്തിൽ ഉണ്ടാക്കിയെടുത്ത വികസന പദ്ധതികളുടെ തുടർച്ചയ്ക്കായി വികസന  തത്പരായവരെ തന്നെ  സ്ഥാനാർത്ഥിയാക്കണമെ  ന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം.keyyword:manjeshwar,block,agc,basheer