അസമിൽ മദ്രസ്സകൾ അടച്ചു പൂട്ടുന്നു.ന്യൂഡൽഹി :അസമിൽ സർക്കാർ നിയന്ത്രണത്തിലുള്ള മദ്രസകൾ അടച്ചു പൂട്ടാനുള്ള ബിൽ ബി ജെ പി സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു.കോൺഗ്രസിന്റെയും സഖ്യകക്ഷിയായ ബദ്‌റുദ്ധീൻ അജ്മൽ നേതൃത്വം നൽകുന്ന ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ടിന്റെയും എതിർപ്പ്  അവഗണിച്ചു അസമിലെ 620 മദ്രസ്സകൾ അടച്ചു പൂട്ടുന്നതിനുള്ള ബിൽ വിദ്യാഭ്യാസ ധനമന്ത്രി ഹേമന്ത ബിശ്വ ശർമ്മയാണ് അവതരിപ്പിച്ചത്.

1995 ലെ അസം മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കാനുള്ള ബിൽ പാസാകുന്നതോടെ സർക്കാർ മദ്രസ നടത്തുന്ന സംവിധാനത്തിന്ന് അന്ത്യം കുറിക്കുമെന്ന് ശർമ്മ പറഞ്ഞു.സ്വാതന്ത്ര്യത്തിന് മുമ്പ് ആസാമിൽമുസ്ലിം ലീഗ് സർക്കാരാണ് ഈ സംവിധാനം തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ബില്ലിനെ എതിർക്കുന്ന കോൺഗ്രസ്സും ,എ ഐ യൂ ഡി എഫും ഏപ്രിൽ -മെയിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങൾ അധികാരത്തിലെത്തിയാൽ പൂട്ടിയ മദ്രസ്സകൾ തുറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

keyword:madrasa,closing,asam