ബേക്കൽ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പുനരാരംഭിച്ചു.കാസറഗോഡ്: ജില്ലയിലെ ടൂറിസം ഗ്രാമമായ ബേക്കൽ കോട്ടയിൽ നിർത്തിവച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോ പുനരാരംഭിച്ചു.

കോവിഡ് പ്രതിസന്ധിമൂലം പ്രദർശനം നിർത്തിവെക്കുകയായിരുന്നു. കേന്ദ്ര പുരാവസ്തു വകുപ്പ് സഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് നാലു കോടി രൂപ ചെലവിട്ടാണ് ബാഹുബലി ടീം കലാ സംവിധാനം ചെയ്ത ലൈറ്റ് ആൻഡ് സൗണ്ട് ഷോ സജ്ജമാക്കിയത്. പോയകാല നൂറ്റാണ്ടുകളുടെ ചരിത്രവും, സംസ്കാരവും, പാരമ്പര്യവും, ജീവിതരീതികളുമാണ് ലൈറ്റ് ആൻഡ്  സൗണ്ട് ഷോ വഴി അവതരിപ്പിക്കുന്നത്.

ഒരു മണിക്കൂർ നീളുന്നതാണ് ഷോ. സമയം വൈകുന്നേരം 6.30ന്. തുടക്കം കോവിഡ് മാനദണ്ഡം പാലിച്ച് 100 പേർക്കാണ് പ്രവേശനം. ടിക്കറ്റ് നിരക്ക് 125 രൂപ. വിവരങ്ങൾക്ക്  8281936801 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.keyword:light,and,sund,show,bekal