നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുവാൻ സർക്കാർ തയ്യാറാവണം - ലെൻഫെഡ്


കാസർകോട്:: നിർമ്മാണ മേഖലയിൽ അവശ്യം വേണ്ട സാമഗ്രികളായ ചെങ്കൽ, കരിങ്കൽ മേഖലയിലെ അടിക്കടിയുണ്ടാകുന്ന സമരങ്ങളും ലഭ്യതക്കുറവും അനിയന്ത്രിത വിലക്കയറ്റവും നിയന്ത്രിക്കുവാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് ലെൻഫെഡ് കാസർഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യ പ്പെട്ടു.ജില്ലയിലെ ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമായി എയിംസ് കാസർകോട് തന്നെ അനുവദിക്കണമെന്നും കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ജോഷി. എ.സിയുടെ അദ്ധ്യക്ഷതയിൽ എൻ.എ. നെല്ലി ക്കുന്ന് എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസി ഡണ്ട് സി.എസ്. വിനോദ്കുമാർ, സെക്രട്ടറി എം. മനോജ് എന്നിവർ പ്രഭാ ഷണം നടത്തി. സംസ്ഥാന നേതാക്കളായ എ.കെ. ജയചന്ദ്രൻ, ഇ.പി. ഉണ്ണികൃഷ്ണൻ, കെ.ജെ തോമസ്. കെ.എ, സാലി. പ്രസീജ്കുമാർ എന്നിവർ സംസാരിച്ചു.കെ.എ സാലി സ്വാഗതവും പി.കെ. വിനോദ് നന്ദിയും പറഞ്ഞു. ജില്ലാ സെക ട്ടറി പി. രാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ.വി. പവിത്രൻ വരവ്-ചെ ലവ് കണക്കുകളും അവതരിപ്പിച്ചു. കൺവെൻഷനിൽ വച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് എൻഡോവ്മെന്റ് വിത രണം ചെയ്തു. പ്രവർത്തന വർഷം വിവിധ മേഖലകളിൽ പ്രാവിണ്യം ലഭിച്ച് അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു.