കുഞ്ഞാപ്പയുടെ ചുവടുമാറ്റം: ലീഗിൽ അപസ്വരങ്ങൾ തലപൊക്കുന്നു.മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി  സ്ഥാനം രാജി വെക്കുന്നതിനെ ചൊല്ലി ലീഗിൽ അപസ്വരങ്ങൾ  തലപൊക്കുന്നു.

എം പി സ്ഥാനം രാജിവെച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനമാണ് ലീഗിനകത്ത് വിഭിന്ന അഭിപ്രായങ്ങൾ ഉയർന്ന് വരാൻ ഇടയാക്കിയത്. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ കർശന നിലപാട് എടുക്കേണ്ട സമയത്ത് കുഞ്ഞാലിക്കുട്ടി എം പി  സ്ഥാനം ഒഴിയുന്നത് ഉചിതമല്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ  അഭിപ്രായം. പൗരത്വനിയമം പോലുള്ള  അതിസങ്കീർണമായ വിഷയങ്ങൾ വീണ്ടും കേന്ദ്രസർക്കാർ ഉയർത്തികൊണ്ട്  വരുന്ന ഈ സന്ദർഭത്തിൽ കുഞ്ഞാലിക്കുട്ടി പാർലമെൻറ് അംഗമായി തന്നെ തുടരണമെന്നാണ് ഇവരുടെ വാദം. എന്നാൽ ഇക്കാര്യത്തിൽ പരസ്യമായൊരു  നിലപാട് എടുക്കാൻ നേതാക്കൾ മുന്നോട്ടു വന്നിട്ടുമില്ല. 

അതേസമയം കുഞ്ഞാലിക്കുട്ടിയുടെ കേരള  രാഷ്ട്രീയത്തിലേക്കുള്ള   മടങ്ങിവരവിനെ സി പി ഐ എമ്മാണ് 

ഭയക്കുന്നതെന്ന് സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു.

മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്ന ഇ  അ ഹമ്മദിന്റെ  നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ്   പി കെ കുഞ്ഞാലിക്കുട്ടി 2017ൽ  ലോക്സഭയിലേക്ക് മത്സരിച്ഛ്  വിജയിച്ചത്. വേങ്ങരയിലെ എംഎൽഎ സ്ഥാനം രാജിവെച്ചായി   രുന്നു കുഞ്ഞാലിക്കുട്ടി മത്സരിച്ചത്.2019ലെ പൊതുതെരഞ്ഞെടുപ്പിൽ മലപ്പുറത്തു നിന്ന് വീണ്ടും ലോക്സഭ അംഗമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.keyword:kunjalikkutty,league,issue