രാജി തീരുമാനം:കുഞ്ഞാലിക്കുട്ടിക്കെതിരെ നേതാക്കൾ രംഗത്ത് .

 


മലപ്പുറം :എം  രാജി വെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങൾ രംഗത്ത്.മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈനലി മാധ്യമപ്രവർത്തകർക്കയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് പ്രതിപ്രകാരണമറിയിച്ചത്.

അപ്രതീക്ഷിത തീരുമാനമാണ് ഉന്നതാധികാര സമിതിയുടേതെന്നും ലീഗ് നേതാക്കൾക്കും അണികൾക്കും മറുപടി പറയാൻ പറ്റാത്ത വലിയ പ്രതിസന്ധിയിലേക്ക് ഇത് പാർട്ടിയെ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി .keyword :kunjaalikkutty,issue