എസ്എസ്എൽസി - ഹയർ സെക്കൻഡറി തുല്യതാ ക്ലാസ്: ഓൺലൈൻ രജിസ്ട്രേഷൻ ജനവരി ഒന്നുമുതൽ ഫെബ്രുവരി 28 വരെ

കുമ്പള. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി യുടെ എസ് എസ് എൽ സി -ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനവരി ഒന്ന് മുതൽ ഫെബ്രുവരി 28 വരെ നടക്കും.

ഏഴാം ക്ലാസ് വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം പ്രവേശനത്തിനും, എസ്എസ്എൽസി വിജയിച്ച 22 വയസ്സ് പൂർത്തിയായവർക്ക് ഹയർസെക്കൻഡറി പ്രവേശനത്തിനും  അപേക്ഷിക്കാം. കന്നട, മലയാളം ഭാഷകളിലായി ക്ലാസ്സുകൾ നടക്കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പഠന  കേന്ദ്രങ്ങളിൽ ഞായറാഴ്ചയും  മറ്റ് അവധിദിവസങ്ങളിലുമാ  യിരിക്കും ക്ലാസുകൾ നടക്കുക. 

 താല്പര്യമുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ബി എ  റഹ്മാൻ ആരിക്കാടി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കുമ്പള പഞ്ചായത്ത് സാക്ഷരതാ  പ്രേരക്‌മായി  ബന്ധപ്പെടാവുന്നതാണ്.

sslc, plustwo, kumbla, kasaragod, kerala,