കുമ്പളയിൽ യു ഡി എഫ് ആഹ്ലാദ പ്രകടനം നടത്തി

കുമ്പള. കുമ്പള പഞ്ചായത്ത് ഭരണം യു ഡി എഫ് ന് നിലനിർത്താനായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കുമ്പള ടൗണിൽ യു ഡി എഫ് പ്രവർത്തകർ പ്രകടനം നടത്തി. 

കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌, വൈസ് പ്രസിഡണ്ട്‌ തിരെഞ്ഞെടുപ്പിൽ ബിജെപി യെ ഒൻപതിനെതിരെ  11 വോട്ടുകൾ നേടിയാണ് യു ഡി എഫ് വിജയിച്ചത്. യു ഡി എഫ് നെ മൊഗ്രാൽ കൊപ്പളത്തിലെ സ്വതന്ത്ര അംഗം കൗലത്ത് ബീബിയും, കുമ്പോലിലെ എസ് ഡി പി ഐ അംഗം അൻവറും പിന്തുണച്ചോടെ  യു ഡി എഫ് വിജയം എളുപ്പമാക്കി. 

പ്രസിഡണ്ട്‌ താഹിറാ യുസുഫ്, വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ, യു ഡി എഫ് ജനപ്രതിനിധികൾ എന്നിവരെ ആനയിച്ചു കൊണ്ടാണ് പ്രകടനം നടത്തിയത്. പ്രകടനത്തിന് യു ഡി എഫ് നേതാക്കൾ നേതൃത്വം നൽകി.

kumbla, kasargod, kumbla, panchayath,