അനാഥയായ വായോധികയുടെ ഇരുപത് പവനും ഒന്നേകാൽ ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതി

 

കുമ്പള : വീട്ടുപണി ചെയ്ത് ജീവിക്കുന്ന കർണാടക സ്വദേശിയുടെ പണവും പണ്ടവും ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. വർഷങ്ങളായി ഉപ്പളയിൽ വീട്ടു ജോലികൾ ചെയ്തു വരുന്ന അനാഥയായ ജില്ലു എന്ന സ്ത്രീയാണ് പരാതിക്കാരി. കുമ്പള പ്രെസ്സ് ഫോറം ഓഫീസിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് ഇവർ ഇക്കാര്യം അറിയിച്ചത്. ഉപ്പള സ്വദേശി യായ അർശീദിനും ഭാര്യ ഉമൈബയും കൂടി കർണാടക ബാങ്കിൽ ലോക്കറിൽ സൂക്ഷിച്ച സ്വർണ്ണം നിർബന്ധിച്ച് എടുപ്പിച്ച് തട്ടുകയായിരുന്നു എന്ന് പറയുന്നു. അനാഥയായ ഇവരെ സംരക്ഷിച്ച് കൊള്ളാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. തന്റെ തട്ടിയെടുത്ത സ്വർണ്ണവും പണവും തിരിച്ച്  വാങ്ങിച്ച്  ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും അവർ പറഞ്ഞു.

kumbla, fraud,