കൗലത്ത് തുണച്ചു; കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണം യു ഡി എഫിന്, താഹിറാ യുസഫ് പ്രസിഡണ്ട്‌


കുമ്പള : കുമ്പള ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ യു ഡി എഫിലെ താഹിറ യൂസഫ് കെ.വി തൊട്ടടുത്ത ബിജെപി സ്ഥാനാർത്ഥിയെക്കാൾ 9 ന് എതിരെ 11 വോട്ടുകൾ നേടി. അവസാന നിമിഷം മാറിനിൽകുമെന്ന് പറഞ്ഞ എസ് ഡി പി ഐ അംഗം കൂടി ലീഗിനെ പിന്തുണച്ചതോടെ 11 വോട്ടുകൾ നേടി താഹിറ യൂസഫ് വിജയിച്ചു. കൊപ്പളം വാർഡിൽ നിന്നും ജയിച്ച ലീഗ് വിമത അംഗത്തിന്റെ പിന്തുണയോടെയാണ് പ്രസിഡന്റ് സ്ഥാനം യു ഡി എഫ് നിലനിർത്തിയത്. എൽ ഡി എഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ഉച്ചക്ക് ശേഷം വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കും.