കുമ്പള ഗ്രാമ പഞ്ചായത്ത് :വൈസ് പ്രസിഡണ്ട്‌ സ്ഥാനം,നാസിർ മൊഗ്രാലിന് സാദ്ധ്യത.കുമ്പള: ഈ മാസം 30 ന് നടക്കുന്ന കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുകയാണ് മുന്നണികൾ. യു ഡി എഫ് നും, ബിജെപി ക്കും 9 സീറ്റുകളാണുള്ളത്, സ്വതന്ത്ര അംഗമോ, എസ് ഡി പി ഐ അംഗമോ പിന്തുണ നൽകുന്നവർ പ്രസിഡന്റാവുമെന്നാണ് പറയുന്നത്. അതിനായുള്ള ചർച്ചകളിലാണ് യു ഡി എഫും, ബിജെപി യും.

3 അംഗങ്ങളുള്ള സി പി ഐ എം ഇതുവരെ നിലപാട് എടുത്തിട്ടുമില്ല, നിയമസഭാ തിരെഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ നേതൃത്വത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇടത് അംഗങ്ങൾ.

അതേസമയം വൈസ് പ്രസിഡണ്ട്‌ സ്ഥാനത്തെ ചൊല്ലിയും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്, ലീഗിന് പ്രസിഡണ്ട്‌ സ്ഥാനം ലഭിച്ചാൽ വൈസ് പ്രസിഡണ്ട്‌ കോൺഗ്രെസ്സിനായിരിക്കും. കോൺഗ്രസിൽ നാസിർ മൊഗ്രാലിന് വേണ്ടി പ്രവർത്തകർ ഇപ്പോൾ തന്നെ രംഗത്തുണ്ട്. വരും ദിവസങ്ങൾ മുന്നണികളിൽ തിരക്കിട്ട ചർച്ചകൾ നടക്കുമെന്ന് പറയപ്പെടുന്നു.keyword:kumbla,grama,panchayath,vice,president