കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് : കെ വി താഹിറാക്കും വിദ്യ എൻ പൈ ക്കും സാധ്യത .
കുമ്പള :ദിവസങ്ങളായി നിലനിൽക്കുന്ന ഒരു ചോദ്യമാണ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ആരാകുമെന്നുള്ളത്.ഇന്ന് ചേരുന്ന ബി ജെ പി പാർലിമെന്ററി ബോർഡ് യോഗവും ,മുസ്ലിം ലീഗ് പാർലിമെന്ററി ബോർഡ് യോഗവും ഇത് സംബന്ധിച്ചു തീരുമാനം കൈക്കൊള്ളും.

യൂ ഡി എഫിൽ കെ വി താഹിറാക്കും ,ബി ജെ പി യിൽ വിദ്യ എൻ പൈ ക്കുമാണ് പ്രെസിഡന്റ് സ്ഥാനത്തേക്ക് സാധ്യതയുള്ളത്.നിലവിൽ യൂ ഡി എഫിനും ,ബി ജെ പി ക്കും ഒമ്പത് വീതം സീറ്റുകളാണ് കുമ്പള ഗ്രാമ പഞ്ചായത്തിലുള്ളത്.കൊപ്പളം വാർഡിലെ സ്വതന്ത്ര അംഗം  ഖൗലത്ത് ബീവി ഇതിനകം തന്നെ യൂ ഡി എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട് .

ബി ജെ പി ഭരണത്തിലേറാതിരിക്കാൻ എസ് ഡി പി ഐ യും ,ബി ജെ പി വിരുദ്ധ നിലപാട് എടുക്കുമെന്നാണ് അറിയുന്നത്.മൂന്ന് എൽ ഡി എഫ് അംഗങ്ങളുടെ നിലപാട് ഇതുവരെ വ്യകതമാക്കിയിട്ടില്ല.

പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തീയ്യതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല .പ്രഖ്യാപനം വന്നാലുടൻ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് അറിയുന്നത്.
keyword:kumbla,panchayath,president,issue