കുമ്പള ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി തെരഞ്ഞെടുപ്പ്;എസ്ഡിപിഐ വിട്ട് നിൽക്കും


കുമ്പള: നാളെ നടക്കുന്ന കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ നിന്നും എസ്ഡിപിഐ വിട്ട് നിൽക്കാൻ എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നിലവിൽ കുമ്പള പഞ്ചയത്തിൽ ആകെ 23 സീറ്റുകളിൽ യുഡിഎഫ്‌- 9 , ബിജെപി- 9 , എൽഡിഎഫ്-3 (  2 എൽഡിഎഫ് സ്വതന്ത്രർ ) ,  എസ് ഡി പി ഐ - 1 , ലീഗ് റിബെൽ - 1 എന്നിങ്ങനെയാണ് സീറ്റുകളുടെ നില.

സങ്കീർണമായ അവസ്ഥ പഞ്ചായത്തിൽ നിലനിൽക്കെ,  ഒരു ധാരണ ചർച്ചയ്ക്കും യുഡിഎഫ് പഞ്ചായത്ത്‌ നേതൃത്വം ഇത് വരെ തയ്യാറാവാത്ത സാഹചര്യത്തിൽ എസ്ഡിപിഐ അംഗം അൻവർ ആരിക്കാടിയോട് വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കാൻ യോഗം ആവശ്യപ്പെട്ടു . 

ഫാസിസ്റ്റുകൾ അധികാരത്തിൽ എത്തുന്നത് തടയേണ്ടത് എസ്ഡിപിഐയുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കുന്നതെന്നും എസ്ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സറഫറാസ് കുമ്പള  അറിയിച്ചു. 

യോഗത്തിൽ പഞ്ചായത്ത് മെമ്പർ അൻവർ ആരിക്കാടി ,നൗഷാദ് കുമ്പള,  മൻസൂർ കുമ്പള , ഷാനിഫ് മൊഗ്രാൽ , അലി ശഹാമ , , നാസർ ബംബ്രാണ , അഫ്‌സൽ ആരിക്കാടി , റിയാസ് ആരിക്കാടി എന്നിവർ സംബന്ധിച്ചു.

kumbla, panchayat, sdpi,