കുടിശ്ശിക അടയ്ക്കാത്തവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കെഎസ്ഇബി


തിരുവനന്തപുരം : ലോക് ഡൗൺ കാലത്ത് ഉപഭോക്താക്കളിൽനിന്ന് 700 കോടിയോളം  രൂപയുടെ കുടിശ്ശിക പിരിഞ്ഞു കിട്ടാനു  ണ്ടെന്നും, നാളെ വരെ തുക അടക്കാത്തവരുടെ വൈദ്യുതി ബന്ധം വിഛേദിക്കുന്നതിനുള്ള 
നോട്ടീസ് നൽകുമെന്നും  സംസ്ഥാന വൈദ്യുതി ബോർഡ് ചെയർമാൻ അറിയിച്ചു.

വ്യവസായ-വാണിജ്യ ഉപഭോക്താക്കളാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഇവർക്ക് ഒന്നിച്ചു കൊടുക്കാൻ കഴിയില്ലെങ്കിൽ ഗഡുക്കളായി അടക്കാൻ സാവകാശം നൽകുമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.

kseb, kerala,