കൊപ്പളം അണ്ടർ പാസ്സേജ് യൂ ഡി എഫ് പ്രക്ഷോഭത്തിലേക്ക്.മൊഗ്രാൽ :മൊഗ്രാൽ കൊപ്പളം റെയിൽവേ അടിപ്പാത പ്രവൃത്തിവൈകുന്നതിൽ  പ്രതിഷേധിച്ച് 2021 ജനുവരി 1 (വെള്ളി) ന് വൈകു: 4 മണിക്ക് മൊഗ്രാൽ ടൗണിൽ യൂ ഡി എഫ്  നേതൃത്വത്തിൽ  ധർണ്ണ നടത്തും.

യു ഡി എഫ് ജനപ്രതിനിധികളുടെ നിരന്തര ഇടപെടലിൽ  അനുവദിച്ച് കിട്ടിയ പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമായ ഈ പദ്ധതി ടെണ്ടർ നടപടി പൂർത്തീകരിച്ചിട്ടും  പ്രവൃത്തി തുടങ്ങാത്ത ഉദ്യോഗസ്ഥരുടെയും  കരാറുകാരുടെയും അനാസ്ഥയ്ക്കെതിരെയുള്ള  ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ്  യൂ ഡി എഫിന്റെ നേതൃത്വത്തിൽ ഈ സായാഹ്ന ധർണ്ണ.keyword:koppalam,under,passage,issue