തൃണമൂൽ കോൺഗ്രസിലെ പൊട്ടിത്തെറി: ബംഗാളിൽ ഭരണം ഉറപ്പിച്ചു ബിജെപി.


കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ രണ്ടാമനായി അറിയപ്പെടുന്ന സുവേന്ദു  അധികാരി ബിജെപിയിൽ ചേർന്നതോടെ ബംഗാളിൽ ഭരണം ഉറപ്പിച്ചു ബിജെപി. 

ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ തൃണമൂൽ  കോൺഗ്രസ് നേതാവും 9 എംഎൽഎമാരും, ഒരു എംപി യും ബിജെപിയിൽ ചേർന്നത്. ഇത് തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി. ബിജെപിയിൽ  ചേർന്ന എംഎൽഎമാരിൽ മൂന്ന് പേർ  സിപിഐഎം എംഎൽഎമാരും, ഒരു കോൺഗ്രസ് എംഎൽഎയും ഉൾപ്പെടും.

അടുത്ത വർഷം മെയ് അവസാനത്തിലാണ്  കേരളത്തോടൊപ്പം പശ്ചിമബംഗാളിലും  തിരഞ്ഞെടുപ്പ് നടക്കുക. ബംഗാൾ പിടിച്ചെടുക്കാൻ പ്രചാരണ ചുമതല ബിജെപി ഇതിനകം തന്നെ കേന്ദ്രത്തിലെ 6 ക്യാബിനറ്റ് മന്ത്രിമാർക്ക് വീതിച്ചു നൽകിയിട്ടുണ്ട്.കോൺഗ്രസ്‌ -സി പി ഐ എം മുന്നണിയും, തൃണമൂലും, ബിജെപി യും നേരിട്ടുള്ള ത്രികോണ മത്സരമാണ് നടക്കുക. കൂടാതെ മറ്റു പ്രാദേശിക കക്ഷികളും രംഗത്തുണ്ട്.
keyword:kolkatha,thrinamool,congress,bjp