കിസാൻ മൻധൻ യോജന: ക്യാമ്പയിന് കുമ്പള കൃഷിഭവനിൽ തുടക്കം.കുമ്പള:ചെറുകിട- നാമമാത്ര കർഷകർക്ക് കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള പങ്കാളിത്തപെൻഷൻ പദ്ധതിയായ ''കിസാൻ മൻധൻ യോജന' ക്യാമ്പയിന് കുമ്പള കൃഷിഭവൻ ഓഫീസിൽ തുടക്കമായി.

18 വയസ്സ് മുതൽ40 വയസ്സ് വരെ പ്രായമുള്ളവരും,  രണ്ട് ഹെക്ടർവരെ ഭൂമി  ഉടമസ്ഥതയിൽ ഉള്ളവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇത്തരം കർഷകരായിട്ടുള്ളവർക്ക്   60 വയസ്സ് കഴിഞ്ഞാൽ 3000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കും.18 വയസ്സായിട്ടും ഉള്ളവർ ഈ പദ്ധതിയിൽ ചേരുകയാണെ   പ്രതിമാസം 55 രൂപ ജൻധൻ അക്കൗണ്ടിൽ നിക്ഷേപിക്കണം.വയസ്സ് കൂടുന്നതിനനുസരിച്ച് നിക്ഷേപതുകയിൽ  മാറ്റം വരും. 40 വയസ്സ് പൂർത്തിയായവരാകട്ടെ പ്രതിമാസം 200 രൂപ വച്ച് അടക്കുകയും വേണം.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ക്യാമ്പയിന് ഇന്നും, നാളെയും, മറ്റന്നാളുമായി (ഡിസംബർ 28 29 30 തീയതികളിൽ) കുമ്പള കൃഷിഭവനിൽ നടക്കുമെന്ന് കൃഷി ഓഫീസർ കെ നാണുക്കുട്ടൻ അറിയിച്ചു.
keyword:kissan,mandhan,yojana,kumbla,krishi,bhavan