പ്രത്യേക നിയമസഭാ സമ്മേളനത്തിന്ന് അനുമതി നിഷേധം ,ഗവർണ്ണർക്കെതിരെ പ്രതിഷേധം.



തിരുവനന്തപുരം :പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണറുടെ നടപടിയില്‍ പ്രതിഷേധം ശക്തം. അംഗങ്ങള്‍ മെമ്പേഴ്‌സ് ലോഞ്ചില്‍ സമ്മേളിച്ച് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ്. തലസ്ഥാനത്തുള്ള പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭക്കടുത്തെത്തി പ്രതിഷേധിക്കും. രാത്രിയില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്.

ഗവര്‍ണ്ണറുടെ നടപടി നിര്‍ഭാഗ്യകരമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മന്ത്രിസഭയുടെ ശുപാര്‍ശ നിരാകരിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് പ്രസ്താവിച്ചു. ഗവര്‍ണ്ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമാകരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. കര്‍ഷകരെ ഗവര്‍ണ്ണര്‍ ഒറ്റിക്കൊടുത്തെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

അതേസമയം ഗവര്‍ണ്ണര്‍ക്ക് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തി. ഗവര്‍ണ്ണറുടെ നടപടി സ്വാഗതാര്‍ഹമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രസ്താവിച്ചു. പിന്നാലെ ഗവര്‍ണ്ണറെ അനുമോദിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരനും ഒ.രാജഗോപാല്‍ എം.എല്‍.എയും പത്രക്കുറിപ്പിറക്കി.




keyword:kerala,governor