ലക്‌ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്:പെൻഷൻ തുക വർധിപ്പിച്ചു ,കിറ്റ് 4 മാസം കൂടി .തിരുവനന്തപുരം :ജനുവരി മുതൽ ക്ഷേമ പെൻഷൻ 100 രൂപ കൂട്ടി 1500 രൂപയാക്കാനും ,റേഷൻ കട വഴി എല്ലാ കാർഡ് ഉടമകൾക്കും അടുത്ത നാലുമാസം കൂടി സൗജന്യ ഭക്ഷ്യ കിറ്റ് നൽകാനും സർക്കാർ തീരുമാനിച്ചു.

രണ്ടാം ഘട്ട നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പ്രഖ്യാപനം .10000 കോടി രൂപയുടെ വികസനങ്ങൾ പൂർത്തീകരിക്കുകയോ ,തുടക്കം കുറിക്കുകയോ ചെയ്യും .5700 കോടി രൂപയുടെ 5526 പദ്ധതികൾ പൂർത്തീകരിച്ചു ഉദ്ഘാടനം ചെയ്യും.4300 കോടി രൂപയുടെ 646 പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

keyword:kerala,sarkkaar,election,2021