സംസ്ഥാന സർക്കാരും ,ഗവർണറും നേർക്കുനേർ .


തിരുവനന്തപുരം:നിയമസഭ അടിയന്തിരമായി വിളിക്കാനുള്ള കാരണം സർക്കാർ വ്യക്തമാക്കാത്തതിനാലും തനിക്ക് ബോധ്യപ്പെടാതിരുന്നതിനാലുമാണ് സമ്മേളനത്തിന്ന് അനുമതി നിഷേധിച്ചതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ മറുപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ആവർത്തിച്ചു ചോദിച്ച ശേഷമാണ് കർഷക പ്രക്ഷോഭം ചർച്ച ചെയ്യാനാണ് സഭ ചേരുന്നതെന്ന് മുഖ്യമന്ത്രി മറുപടി നൽകിയത് .കേരള സർക്കാരിന്റെ ധികാര പരിധിയിൽ പെടുന്ന കാര്യമല്ല അത് .കേരളത്തിന്ന് ആ പ്രശ്നം പരിഹരിക്കാനും കഴിയില്ല ഇക്കാര്യത്തിൽ സർക്കാരിന്റെ ശൈലിയെ ഗവർണ്ണർ രൂക്ഷമായി വിമർശിച്ചു .

അതേസമയം ഗവര്ണറിനു ജനുവരി 8 നു നിയമസഭാ സമ്മേളനത്തിൽ വായിക്കാൻ സർക്കാർ തയ്യാറാക്കിയിരിക്കുന്നത് കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ രൂക്ഷ വിമർശനമുള്ള നയപ്രഖ്യാപന പ്രസംഗം .ഇതിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.

കാർഷിക നിയമങ്ങൾ ചർച്ച ചെയ്യാൻ 31 നു ഒരു മണിക്കൂർ പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവർണ്ണർക്ക് വീണ്ടും ശുപാർശ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു .
keyword:kerala,governor,issue