കല്ലൂരാവി സുന്നി പ്രവർത്തകന്റെ കൊലപാതകം അപലപനീയം പിഡിപി


കാസർഗോഡ്: ആശയത്തെ ആശയം കൊണ്ട് നേരിടുന്നതിനു പകരംആയുധം കൊണ്ട് ആശയത്തെ അടിച്ചമർത്താനുള്ള മുസ്ലിം ലീഗിന്റെ ഗുണ്ടായിസം അപലനീയമാണ് എന്ന്പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി ആരോപിച്ചു.   

തങ്ങളുടെ ചൊൽപ്പടിക്ക് നിൽകാത്തതും തങ്ങൾക്കെതിരായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വരുമായ ആളുകളെ അക്രമത്തിനിരയാക്കി കൊലപ്പെടുത്തുന്ന പൈശാചികവും മൃഗീയവുമായ കുറ്റകൃത്യങ്ങൾക്ക് നേതൃത്വംനൽകിയ ലീഗ് അണികളെ സംരക്ഷിക്കുന്ന ലീഗ് നേതൃത്വം സമൂഹത്തിന് ഭാരം ആണ് എന്നും പിഡിപി കാസർകോട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

 സജീവ സുന്നി പ്രവർത്തകനും സാമൂഹിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന അബ്ദുൽ റഹ്മാൻ റൗഫ്   എന്ന ചെറുപ്പക്കാരന്റെ  കൊലപാതകത്തിന് നേതൃത്വം നൽകിയ മുസ്ലിം ലീഗ് ,ആർ എസ് എസ് ശൈലി അനുകരിക്കുകയാണ് . തങ്ങൾക്ക് വോട്ടു  ചെയ്യാത്തവരെ കത്തിക്ക് ഇരയാക്കുന്ന പ്രവണത തുടരുന്നമുസ്ലിംലീഗ് കനത്ത വില നൽകേണ്ടി വരുമെന്നും പിഡിപി കാസർകോട് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

keyword:kanhangad,murder,pdp