എസ് ഐ ഒ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു : പ്രസിഡന്റ് അബ്ദുൽ നാഫിഹ്, സെക്രട്ടറി തബ്ഷീർ കമ്പാർ


കാസർകോട്: സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ 2021 പ്രവവർത്തന കാലയളവിലേക്ക് കാസർകോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അബ്ദുൽ നാഫിഹ്, സെക്രട്ടറി തബ്ഷീർ കമ്പാർ, ജോയിന്റ് സെക്രട്ടറിമാർ : റാസിഖ് മഞ്ചേശ്വരം (സംഘടന), മുഹമ്മദ് റഹീസ് (പി ആർ & മീഡിയ), ഉബൈദ് സി എ എന്നിവരെയാണ് ആലിയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ തിരഞ്ഞെടുത്തത്. എസ് ഐ ഒ സംസ്ഥാന സെക്രട്ടറി സഈദ് ടി കെ, സംസ്ഥാന സമിതി അംഗം അൽതാഫ് റഹീം എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.പരിപാടിയിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ ശിവപുരം സമാപനം നടത്തി.

keyword:sio,new,members