രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ,ആര്യ രാജേന്ദ്രൻ .



തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയറായി ആര്യ രാജേന്ദ്രനെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തു. 21കാരിയായ ആര്യ മുടവന്‍മുകള്‍ കൗണ്‍സിലറാണ്. ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ അപ്രതീക്ഷിതമായി ആര്യയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവിയും ആര്യ സ്വന്തമാക്കും.

ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്‌സി മാത്‌സ് വിദ്യാര്‍ഥിനിയായ ആര്യ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ.




keyword:indias,youngest,mayer