എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

ന്യൂഡൽഹി. ആസന്നമായ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള എംപിമാർ രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നതിന്  വിലക്കേർപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡ്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേവലം 52 സീറ്റ് മാത്രം നേടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് എംപിമാരെ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയ ക്കുന്നതിനോട് യോജിപ്പില്ല. കോൺഗ്രസിലെ ചില എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ നീക്കം നടത്തുന്നുണ്ടെന്ന സൂചനക്കിടയിലാണ് ഹൈക്കമാണ്ട് നിർദ്ദേശം.

 നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ എംപിമാർക്കും വലിയ ഉത്തരവാദിത്തങ്ങളാണ് കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയിട്ടുള്ളത്. കെപിസിസി കൊപ്പം ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ എംപിമാരോടും ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

inc, india, election, news,