കാസറഗോഡ് അന്താരാഷ്‌ട്ര ചലച്ചിത്രമേള 30 ,31 തീയ്യതികളിൽ .കാസർഗോഡ് :കാസർകോടിനൊരിടം നടത്തുന്ന മൂന്നാമത് കാസറഗോഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ "ക്ലാപ്പ് ഔട്ട്  ഫ്രെയിംസ് -20 ,ഡിസംബർ 30 ,31 തീയതികളിൽ വിദ്യാനഗറിൽ വെച്ച് നടക്കും.30 നു 10 മണിക്ക് സംവിധായകരായ റഹ്മാൻ ബ്രദേഴ്‌സ് മേള ഉദ്ഘാടനം ചെയ്യും.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ വാസന്തിയാണ് ഉദ്ഘാടന ചിത്രം.അന്തരിച്ച പ്രമുഖ സംവിധായകൻ കിംക്കി ഡുക്കിനുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രം "സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിങ് " ഉം കൂടെ ഫുട്ബോൾ ഇതിഹാസം മറഡോണക്ക് ആദരമർപ്പിക്കുന്ന ചിത്രവും  പ്രദർശിപ്പിക്കും .

സംവിധായകരായ സംഗീത് ശിവൻ ,ജിയോ ബേബി ,വിനു കോളിച്ചാൽ ശരീഫ് ഈസ ,ലീല സന്തോഷ്, ടോം ഇമ്മട്ടി ,ചലച്ചിത്രതാരം മാല പാർവതി ,സംഗീത സംവിധായകൻ ജസ്റ്റിൻ വര്ഗീസ് ,ഗാനരചയിതാവ് അജീഷ് ദാസൻ ,നിരൂപകൻ മനീഷ് നാരായണൻ എഴുത്തുകാരൻ പി വി ഷാജികുമാർ തുടങ്ങിയവർ സംബന്ധിക്കും .

ഫോൺ :9400432357 
keyword:iffk,kasaragod