സ്മാർട്ട്‌ ബോയ് മിസ്ബാഹ് എ എസ് നെ മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു.


കാസർഗോഡ്: മലബാർ കലാസാംസ്കാരിക വേദി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഫോട്ടോഗ്രാഫർ  അസിസ് ട്രന്റിന്റെ മകൻ എൽ എസ് എസ് വിന്നറും കലാകാരനുമായ മിസ്ബാഹ് എ എസിനെ മലബാർ കലാസാംസ്കാരിക വേദി സ്നേഹാദരവ് നൽകി അനുമോദിച്ചു. അടൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് മിസ്ബാഹ്.

ചടങ്ങിൽ പ്രസിഡന്റ് റഫീഖ് മണിയങ്ങാനം സമ്മാനം നൽകി. ജനറൽ സെക്രട്ടറി എ എം അബൂബക്കർ ട്രഷറർ നാസർ മുനമ്പം സെക്രട്ടറിമാരായ ജാഫർ പേരാൽ അസിസ് ട്രന്റ് എന്നിവർ സംബന്ധിച്ചു.keyword:honoured,smart,boy