കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഇന്ന് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം.ഈ പരിധിയിൽ പെടുന്ന എല്ലാ കടകമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്.
അതേസമയം, കൊലപാതകവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കി. ബുധനാഴ്ച രാത്രിയാണ് കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് അബ്ദു അബ്ദുൾ റഹ്മാൻ (27) കുത്തേറ്റ് മരിച്ചത്.
സംഭവത്തിനു പിന്നിൽ ലീഗാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു.
keyword:harthaal,kanhangaad