2020 സ്വർണ്ണം തിളങ്ങിയ വർഷം .കൊച്ചി :സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വലിയ മുന്നേറ്റത്തിനും അതുപോലെ തന്നെ കുത്തനെയുള്ള ഇടിവിനും സാക്ഷ്യം വഹിച്ച വർഷമാണ് 2020 .കഴിഞ്ഞ ഒരു വർഷത്തിനിടെ പവന് 42000 എന്ന റെക്കോർഡ് വരെ എത്തി .

ആഗോളതലത്തിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് സ്വർണ്ണ വില മാറി മറിയുന്നത് .ഓരോ മാസവും റെക്കോർഡുകൾ ഭേദിച്ചുള്ള മുന്നേറ്റമാണ് സ്വർണ്ണ വിലയിൽ പ്രകടമായത്.ജൂലൈ 31 നു 40000 എന്ന വലിയ ഉയരത്തിലേക്ക് സ്വർണ്ണ വിലയെത്തി .തുടർന്ന് ഓഗസ്റ്റ് 7 നു വില വീണ്ടും ഉയർന്നു 42000 ത്തിൽ എത്തി .

പിന്നീട് ഇങ്ങോട്ട് വില ഇടിയുന്നതാണ് കണ്ടത് .നവംബർ 30 ഓടെ വില 35760 അയി കുറഞ്ഞു .ഡിസമ്പർ ആയപ്പോഴേക്കും ശരാശരി സ്ഥിരത വിലയിലുണ്ടായെങ്കിലും ചാഞ്ചാട്ടം തുടരുകയാണ്.keyword :gold,rising