കർഷക സമൂഹത്തെ അവഗണിച്ചു രാജ്യത്തിനു മുന്നോട്ട് പോകാൻ കഴിയില്ല.-നാസിർ മൊഗ്രാൽ


മൊഗ്രാൽ:രാജ്യത്തിനു അന്നം നൽകുന്നവരെ അവഗണിച്ചു മുന്നോട്ട് പോകാൻ ഒരു ഭരണകൂടത്തിനും സാദ്ധ്യമല്ലെന്നു കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം നാസിർ മൊഗ്രാൽ അഭിപ്രായപ്പെട്ടു. മൊഗ്രാൽ ദേശീയവേദി കർഷക ദിനത്തിൽ കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ കെ പുറത്ത്  കൃഷിയിടത്തിൽ  നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പ്രസിഡണ്ട്‌ അബ്‌കോ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കർഷകരായ മുബാറക് അഹമ്മദ് സിദ്ദീഖ്, കെ എം അലി, ബി എം ഖാലിദ്, ദേശീയവേദി ഭാരവാഹികളായ എം എം റഹ്മാൻ, ടി കെ ജാഫർ,പി എം  മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, വിജയകുമാർ, അഷ്‌റഫ്‌ പെർവാഡ്, കെ കെ അഷ്‌റഫ്‌ എന്നിവർ പ്രസംഗിച്ചു. എം എ മൂസ സ്വാഗതം പറഞ്ഞു. കവയത്രി സുഗതകുമാരി അമ്മയുടെ നിര്യാണത്തിൽ സംഗമം അനുശോചനം രേഖപ്പെടുത്തി.