കർഷകർ ചർച്ചക്ക് തയ്യാർ.


ന്യൂഡൽഹി :രാജ്യ തലസ്ഥാനാതിർത്തികൾ സ്തംഭിപ്പിച്ചു ഒരുമാസമായി നടക്കുന്ന സമരം അവസാനിപ്പിക്കാൻ നാളെ ചൊവ്വാഴ്ച രാവിലെ 11 മണിക്ക്‌ ചർച്ചക്ക് തയ്യാറാണെന്ന് സംയുക്ത കിസാൻ മോർച്ച കേന്ദ്രസർക്കാരിനെ അറിയിച്ചു.യോഗത്തിൽ ചർച്ച ചെയ്യാനുള്ള നാലിന അജണ്ടയും കൃഷി മന്ത്രാലയം ജോയിന്റ് സെക്രെട്ടറി വിവേക് അഗർവാളിനയച്ച കത്തിൽ മുന്നോട്ട് വെച്ചു.

മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള നടപടി ക്രമങ്ങൾ ആവിഷ്കരിക്കുക ,മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കാനുള്ള നടപടിയെടുക്കുക ,ദേശീയ തലസ്ഥാന മേഖലയിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കരട് നിയമത്തിലെ ഒരു കോടി രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥയിൽ നിന്ന് കർഷകരെ ഒഴിവാക്കുക ,കാർഡ് വൈദ്യുതി ബില്ല് പിൻവലിക്കുക എന്നിവയാണ് ചർച്ചക്ക് കിസാൻ മോർച്ച മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങൾ .
keyword:farmers,protest,bill,issue