കേരളത്തിനായി പുതിയ കാര്‍ഷികനിയമ സാധ്യത .കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍



തിരുവനന്തപുരം: കേരളത്തിനായി പുതിയ കാര്‍ഷികനിയമം നിര്‍മിക്കാന്‍ സാധ്യത തേടി സര്‍ക്കാര്‍. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റ് സമ്മേളനത്തിലാണ് പുതിയ നിയമം പ്രഖ്യാപിക്കുക.

തറവില ഉയര്‍ത്തുന്നതിന് വ്യവസ്ഥയുണ്ടാകും. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ് കേന്ദ്രനിയമം. ഇതിനെതിരെ പുതിയ നിയമം കൊണ്ടുവരും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കര്‍ഷക പ്രതിഷേധം വിജയം കാണുമെന്നതാണ് പുതുവര്‍ഷം സംബന്ധിച്ച ഏറ്റവും വലിയ പ്രതീക്ഷയെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്.



keyword :farmers,protest,kerala