കർഷക സമരം പൊളിക്കാൻ മോദി സർക്കാരിന്റെ ധന സഹായ മാമാങ്കം .ന്യൂഡൽഹി :ആഴ്ചകൾ പിന്നിട്ട കർഷക സമരം പരിഹാരമില്ലാതെ നീളുന്നതിനിടയിൽ കർഷക വികാരത്തെ സ്വാധീനിക്കാൻ പ്രത്യേക പരിപാടിയുമായി കേന്ദ്രസർക്കാർ.കർഷകർക്ക് നൽകി വരുന്ന വാർഷിക ധനസഹായത്തിന്റെ പുതിയ ഗഡു ഇപ്പ്രാവശ്യം ഗുണഭോക്താക്കൾക്ക് നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ .ഒമ്പതു കോടി കർഷക കുടുംബങ്ങൾക്കായി 18000 രൂപയാണ് കൈമാറുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

പ്രതിവർഷം 6000 രൂപയാണ് പി എം കിസാൻ പദ്ധതി വഴി ഗുണഭോക്താക്കൾക്ക് നൽകുന്നത് .നാലുമാസത്തിലൊരിക്കൽ 2000 രൂപ വീതം 3 ഗഡുക്കളായാണ് നൽകുന്നത് .ഇതിൽ ഒരു ഗഡുവാണ് പ്രധാനമന്ത്രി ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യുന്നത് .

ആറു സംസ്ഥാനങ്ങളിലെ കർഷക പ്രതിനിധികളുമായി ഈ പരിപാടിയിൽ മോഡി സംസാരിക്കും.കർഷക സമരം കേന്ദ്ര സർക്കാരിൽ ഉണ്ടാക്കിയിരിക്കുന്ന അങ്കലാപ്പിന്റെ പ്രതിഫലനം കൂടിയാണ് കയ്യിലെടുക്കാൻ നടപടികൾ .keyword:farmers,issue,delhi