കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു.അനുമതി ഇല്ലാതെ ചടങ്ങുകൾ പാടില്ല.കാസർഗോഡ് :തദ്ദേശ സ്ഥാപനത്തിന്റെ മുൻ‌കൂർ അനുമതിയോടെ മാത്രമേ കല്ല്യാണങ്ങളും മറ്റു ചടങ്ങുകളും നടത്താൻ പാടുള്ളൂവെന്ന് കളക്ടർ ഡോ :ഡി സജിത്ത് ബാബു .ഈ മാർഗ്ഗ നിർദ്ദേശങ്ങൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി പാലിക്കണം .ഇപ്രകാരം അനുമതി നൽകുമ്പോൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറെയും ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറെയും അറിയിക്കണം.വിശദമായ നിർദേശം നൽകുന്നതിന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള എല്ലാ നടപടികളും കർശനമായി തുടരും .ആൾക്കൂട്ടങ്ങളോ ,ആഘോഷാരിപാടികളോ ,ടൂര്ണമെന്റുകളൊ നടത്താൻ അനുമതി നൽകുന്നതല്ല.

ബേക്കൽ കോട്ടയിൽ ആരംഭിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം നടത്തും.കുമ്പള കണിപുര ക്ഷേത്രത്തിൽ ഉത്സവവും വെടിക്കെട്ടും നടത്താൻ അനുമതി നൽകാനാവില്ലെന്ന് കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.അതേസമയം ആചാരാനുഷ്ഠാനങ്ങൾ നടത്താം.
keyword:covid protocoal,kasaragod