വീണ്ടും കോവിഡ് ഭീതിയിൽ രാജ്യം .ബ്രിട്ടനിൽ നിന്ന് എത്തിയ ഏഴ് പേർക്ക് കോവിഡ്



ന്യൂഡൽഹി: ലണ്ടനിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി ന്യൂഡൽഹിയിൽ എത്തിയ അഞ്ച് യാത്രക്കാർക്ക്​ കോവിഡ് സ്​ഥിരീകരിച്ചു. ഇത്​ കൂടാതെ കൊൽക്കത്തയിൽ എത്തിയ രണ്ടുപേർക്കും കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​.

ചൊവ്വാഴ്ച രാവിലെ ന്യൂഡൽഹിയിൽ വന്നിറങ്ങിയ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലുള്ളവരെയും പരിശോധനക്ക്​ വിധേയമാക്കിയിട്ടുണ്ട്​. ഇവരുടെ ഫലം ലഭിച്ചിട്ടില്ല. ​ബ്രിട്ടനിൽ ​ കൊറോണ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതിന്‍റെ ഭീതിയിൽ ലോകം കഴിയു​േമ്പാഴാണ്​ അവിടെനിന്ന്​ ഇന്ത്യയിലെത്തിയവർക്കും​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ബുധനാഴ്ച മുതൽ ബ്രിട്ടനിലേക്കുള്ള വിമാന സർവിസുകൾ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്​. അതിന്​ മുമ്പ്​ എത്തുന്നവരെയെല്ലാം ടെസ്റ്റ്​ നടത്തുകയും ക്വാറന്‍റീനിൽ പ്രവേശിപ്പിക്കുകയും ചെയ്യാനാണ്​ തീരുമാനം.

തിങ്കളാഴ്ച രാത്രി 10.40ന്​ ന്യൂഡൽഹിയിലെത്തിയ വിമാനത്തിൽ 266 പേരാണ്​ ഉണ്ടായിരുന്നത്​. ഇതിലെ അഞ്ചുപേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. അതേസമയം, ഇവരി​ൽ കണ്ടെത്തിയത്​ പുതിയ ​ൈവറസാണോ എന്ന്​ ഉറപ്പായിട്ടില്ല. കൂടുതൽ ഗവേഷണങ്ങൾക്ക്​ ശേഷമേ ഇക്കാര്യം വ്യക്​തമാകൂ. ഇവരുടെ സാമ്പിളുകൾ ഗവേഷണത്തിനായി നാഷനൽ സെന്‍റർ ഫോർ ഡിസീസ്​ കൺട്രോളിലേക്ക്​ അയച്ചിട്ടുണ്ട്​.

മുമ്പത്തെ വൈറസിനേക്കാൾ 70 ശതമാനം കൂടുതൽ പുതിയ വകഭേദത്തിന്​ പകരാൻ സാധ്യതയുണ്ടെന്ന്​ ഡബ്ല്യു.എച്ച്​.ഒ വ്യക്​തമാക്കിയിട്ടുണ്ട്​. ഈ വൈറസിന്‍റെ സാന്നിധ്യം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുമുണ്ട്​. അതേസമയം, നിലവിലെ വാക്​സിനുകൾ​ ഉപയോഗിച്ച്​ തന്നെ ഇതിനെ പ്രതിരോധിക്കാനാകുമെന്നാണ്​​ വിദഗ്​ധരുടെ അനുമാനം.



keyword :covid,india