കോവിഡ് ഭീഷണി വീണ്ടും വരുന്ന രണ്ടാഴ്ചക്കാലം ഏറെ നിര്‍ണായകം; ആരോഗ്യമന്ത്രി കെ കെ ശൈലജ


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആളുകളുടെ കൂടിച്ചേരലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡിന്റെ ഗ്രാഫ് വീണ്ടും ഉയരുമെന്ന ഭയം ശക്തമാണെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധയോടെയുള്ള ഇടപെടലുണ്ടാകണം. തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോവിഡെല്ലാം പോയി എന്നു കരുതാതെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്‌ക് ധരിച്ചു മാത്രമേ ആള്‍ക്കൂട്ടത്തില്‍ ഇറങ്ങാവൂ. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് ശുചിയാകണം. രണ്ടു മീറ്റര്‍ അകലം പാലിച്ചു മാത്രമേ ആളുകളുമായി സംസാരിക്കാവൂ.

അത്യാവശ്യമെങ്കില്‍ മാത്രമേ ആളുകള്‍ വീടിന് പുറത്തിറങ്ങാവൂ. വിവാഹങ്ങള്‍ അടക്കമുള്ള കൂട്ടായ്മകള്‍ ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ തോന്നുന്നവര്‍ ഉടന്‍ ചികിത്സ തേടണം. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കഴിയണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.keywor:covid,19,new,stage