രൂപം മാറി കൊറോണ ,ഒറ്റപ്പെട്ടു ബ്രിട്ടൺ 40 ഓളം ലോകരാജ്യങ്ങൾ ബ്രിട്ടനിൽ നിന്നുള്ള വിമാന യാത്ര വിലക്കി.ലണ്ടൻ :അതിവേഗ രോഗപ്പകർച്ചയുമായി കൊറോണ വൈറസിന്റെ ജനിതകമാറ്റം ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്നു.വൈറസിന്റെ പുതിയ വക ഭേദം വഴിയുള്ള കോവിഡ് വ്യാപനം  നിയന്ത്രണം വിടുകയാണെന്ന് ബ്രിട്ടൺ മുന്നറിയിപ്പ് നൽകിയതോടെ ഇവിടന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യയടക്കം നാല്പതോളം ലോകരാജ്യങ്ങൾ വിലക്കേർപ്പെടുത്തി .ഇതോടെ ബ്രിട്ടൺ പൂർണ്ണമായും ഒറ്റപ്പെട്ടു .

രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രധാനമന്ത്രി ബോറിസ് ജോൺസൻ കടുത്ത ലോക്ക്ഡൌൺ ഏർപ്പെടുത്തി .അവശ്യ യാത്രകൾക്ക് മാത്രമേ അനുമതിയുണ്ടാവൂ .ലണ്ടനിലും ,തെക്ക് കിഴക്ക് ലണ്ടനിലുമാണ് പുതിയ വൈറസ് ബാധ ഗുരുതരമായി മാറിയത് .keyword:corona,virus,london