പുതിയ കോൺഗ്രസ് അധ്യക്ഷൻ ജനുവരിയോടെ .


ന്യൂഡൽഹി :പുതിയ അധ്യക്ഷനായുള്ള സംഘടനാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടു കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ജനുവരി ആദ്യവാരം യോഗം ചേരും.

തിരഞ്ഞെടുപ്പിനുള്ള സമയം സമിതി നേരത്തെ തയ്യാറാക്കിയിരുന്നെങ്കിലും സംഘടനയിൽ അഴിച്ചു പണി ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച്ച വരെ പ്രവർത്തനം നിർത്തി വെക്കാൻ അധ്യക്ഷ സോണിയാഗാന്ധി ആവശ്യപ്പെട്ടിരുന്നു.keyword :congrress,party