തിരുവനന്തപുരം :സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാല് മുതൽ ആരംഭിക്കാൻ അനുവദിച്ചു സർക്കാർ ഉത്തരവിറങ്ങി.രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചുമണി വരെയാണ് ക്ലാസുകൾ .രണ്ട് ഷിഫ്റ്റുകളായിട്ടായിരിക്കും പ്രവർത്തിക്കുക.പകുതി കുട്ടികളെ മാത്രമേ ഒരേ സമയം ക്ലാസ്സിൽ അനുവദിക്കൂ .
ആർട്സ് ആൻഡ് സയൻസ് കോളേജുകൾ ,ലോ ,മ്യൂസിക് ഫൈൻ ആർട്സ് ,ഫിസിക്കൽ എഡ്യൂക്കേഷൻ പോളിടെക്നിക് കോളേജുകൾ ,സർവ്വകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ചു ,ആറ് സെമെസ്റ്ററുകൾക്കാകും ആദ്യം ക്ലാസ് ആരംഭിക്കുക.പി ജി ഗവേഷണ കോഴ്സുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും നാലിന് തന്നെ ക്ലാസ് ആരംഭിക്കും.ഷിഫ്റ്റുകളായി ക്ലാസുകൾ ആരംഭിക്കുന്നതിനാൽ ശനിയാഴ്ചയും പ്രവർത്തി ദിനമായിരിക്കും .
keyword:college,starting