കോവിഡ് രണ്ടാം വരവിന് പിന്നാലെ ഷിഗെല്ലയും ,ക്രിസ്തുമസ്,പുതുവത്സര ആഘോഷങ്ങളിൽ ജാഗ്രത .തിരുവനന്തപുരം:ഷിഗെല്ല റിപ്പോർട്ട് ചെയ്തതും ,ജനിതക വക ഭേദം വന്ന വൈറസിന്റെ ഭീഷണി നിലനിൽക്കുന്നതും  കണക്കിലെടുത്തു ക്രിസ്ത്മസ് ,പുതുവത്സര ആഘോഷവേളകളിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത് .പ്രചാരണ പ്രവർത്തനങ്ങളിൽ വലിയ ആൾക്കൂട്ടമാണ് ഉണ്ടായത്.രോഗം ബാധിക്കുന്നവരുടെ പ്രതിദിന എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും വർധിക്കുന്നു.

മതപരമായ ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രമേ നടത്താൻ പാടുള്ളൂ .ഓണം കഴിഞ്ഞപ്പോൾ കോവിഡ് ബാധിതർ വർധിച്ചു .ഇത് ആവർത്തിക്കാൻ പാടില്ല .ആരിൽ നിന്നും രോഗം പകരാം എന്ന അവസ്ഥയാണുള്ളത് .
keyword :celebration ,covid,protocol