കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ :യുഡിഎഫ് ഉം -ബിജെപിയും പ്രതീക്ഷയിൽ.കുമ്പള: ഈ മാസം 31ന് നടക്കുന്ന കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ തിരെഞ്ഞെടുപ്പിൽ പ്രതീക്ഷയർപ്പിച്ഛ് ഇരു മുന്നണികളും. 

23 അംഗങ്ങളുള്ള  പഞ്ചായത്തിൽ നിലവിൽ യു ഡി എഫ് നും, ബി ജെ പി ക്കും 9 അംഗങ്ങൾ വീതമാണുള്ളത്. മൊഗ്രാൽ കൊപ്പളത്തിൽനിന്നുള്ള സ്വതന്ത്ര അംഗം കൗലത്ത് ബീബിയുടെ പിന്തുണയിലാണ് യു ഡി എഫ് പ്രതീക്ഷ. ബിജെപി യും വലിയ പ്രതീക്ഷയിൽ തന്നെയാണ്. 

അതെ സമയം ബിജെപി കുമ്പള പഞ്ചായത്ത് ഭരണത്തിൽ വരുന്നതിനോട് എസ് ഡി പി ഐക്കും  യോജിപ്പില്ല . അങ്ങിനെ ഒരു സാഹചര്യം വരാതിരിക്കാൻ എസ് ഡി പി ഐ അംഗം ആരിക്കാ ടിയിലെ അൻവർ ഹുസൈൻ തക്ക സമയത്ത് വേണ്ട നിലപാട് സ്വീകരിക്കുമെന്ന് നേതൃത്വം പറയുന്നുമുണ്ട്. സി പി ഐ എമ്മിലെ 3 അംഗങ്ങളുടെ നിലപാടും നിർണായകമാണ്. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാനുള്ള സാധ്യതയും അംഗങ്ങൾ തള്ളിക്കളയുന്നില്ല. പ്രസിഡണ്ട്‌ വനിതാ സംവരണമായതിനാൽ ഇടത് അംഗങ്ങൾക്ക്‌ മത്സരിക്കാനും കഴിയില്ല. 

ഏതായാലും ഇന്നും നാളെയുമായി മുന്നണികളിൽ നിർണ്ണായക ചർച്ചകൾ ഉണ്ടാകുമെന്ന് നേതാക്കൾ പറയുന്നു.


keyword:kumbla,panchayath,president,election