സർക്കാർ അയയുന്നു ,കർഷകരുമായി നാളെ ചർച്ചക്ക് .ന്യൂഡൽഹി : കർഷകരുമായി ഇന്ന് നടത്താനിരുന്ന ചർച്ച നാളെ ഉച്ചക്ക് രണ്ടിന് വിജ്ഞാൻ ഭവനിൽ വെച്ച് നടത്താമെന്നറിയിച്ചു കൊണ്ട് കൃഷി മന്ത്രാലയം കർഷക സംഘടനകൾക്ക് കത്തയച്ചു .

ഇന്ന് ചർച്ച നടത്താമെന്നറിയിച്ചു ഞായറാഴ്ച്ച സർക്കാർ സംഘടനാ നേതാക്കളെ ബന്ധപ്പെട്ടിരുന്നു .ഇതാണ് നാളേക്ക് മാറ്റിയത്.

പ്രക്ഷോഭത്തിൽ നിന്ന് കർഷകരെ പിന്തിരിപ്പിക്കാൻ വഴി തേടി കേന്ദ്ര മന്ത്രിമാരായ അമിത്‌ഷാ ,നരേന്ദ്ര സിംഗ് തോമർ ,പീയുഷ് ഗോയൽ ,എന്നിവർ ഇന്നലെ ഉച്ചക്ക് ചേർന്ന യോഗത്തിനു പിന്നാലെയാണ് ചർച്ച നാളേക്ക് മാറ്റാൻ തീരുമാനിച്ചത് .ഇന്ന് പ്രധാനമന്ത്രിയുമായി ഇവർ കൂടിക്കാഴ്ച്ച നടത്തിയേക്കും.കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം ചർച്ച ചെയ്യാൻ ഒരുക്കമാണെന്നറിയിച്ചെങ്കിലും 3 നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറായേക്കില്ലെന്നാണ് സൂചന.ചർച്ച പരാജയപ്പെട്ടാൽ പ്രക്ഷോഭം ശക്തമാക്കുന്നതിനുള്ള നടപടികൾ കർഷക സംഘടനകൾ ആരംഭിച്ചു .

keyword:farmers,protest