ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ പുത്തനുണർവ്: ബേക്കൽ ബീച്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

കാസറഗോഡ്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ജില്ലയിലെ വിനോദസഞ്ചാര മേഖല ഉണർന്ന് തന്നെ. ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ ബാക്കിൽ ബീച്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ബീച്ച് സൗന്ദര്യ വൽക്കരണത്തിന്റെ  ഭാഗമായുള്ള നിർമാണ പ്രവർത്തികൾ ഒരുഭാഗത്ത് തുടരുന്നുമുണ്ട്. വലിയതോതിലുള്ള വികസനപ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സംസ്ഥാന  സർക്കാരിന്റെ യും, ജില്ലാ ഭരണകൂടത്തിന്റെയും  പ്രത്യേക താല്പര്യത്തോടെയാണ് വികസനപ്രവർത്തനങ്ങൾ ഏറെയും നടന്നുവരുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെയാണ് സഞ്ചാരികൾ ബീച്ചിലേക്ക്  എത്തുന്നത്. പോലീസ് നിരീക്ഷണവുമുണ്ട്.

bekal, kasaragod, tourism,