ഭക്ഷണത്തിൽ എനിക്ക് ബീഫ് ഇഷ്ട ഭോജനം-സിദ്ധരാമയ്യ .


ബെംഗളൂരു:താൻ കന്നുകാലി മാംസം കഴിക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ.എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത് ഒരാളുടെ അവകാശമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

തനിക്ക് കന്നുകാലി മാംസം കഴിക്കാൻ ഇഷ്ടമാണ്.അത് കൊണ്ട് തന്നെ ഞാൻ കഴിക്കുമെന്നും അത് തടയാൻ ആർക്ക് സാധിക്കും ,ഞാൻ കഴിക്കുമെന്ന് അസ്സെംബ്ലിയിലും പറഞ്ഞിട്ടുള്ള കാര്യമാണ്.അത് ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ് ?സിദ്ധരാമയ്യ ചോദിച്ചു.എന്റെ ഭക്ഷണ രീതി എന്റെ അവകാശമാണ് നിങ്ങൾ എന്തിനാണ് അതിനെ ചോദ്യം ചെയ്യുന്നത്.നിങ്ങളാരും കഴിക്കണം എന്ന് ഞാൻ ശാഠ്യം പിടിക്കുന്നില്ല.സിദ്ധരാമയ്യ പറഞ്ഞു .

കോൺഗ്രസ് സ്ഥാപക ദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
keyword:sidharamayya,eating,beef