കോവിഡ് നിയന്ത്രണം:നോക്ക് കുത്തികളായി ഓഡിറ്റോറിയങ്ങൾ .കാസർഗോഡ് :100 പേരിൽ കൂടുതൽ ആളെ വച്ച് ചടങ്ങുകൾ നടത്താൻ കഴിയാത്തത് കൊണ്ട് സംസ്ഥാനത്തെ  മൂവായിരത്തോളം ഓഡിറ്റോറിയങ്ങളും വിവാഹ ഹാളുകളും കടുത്ത പ്രതിസന്ധിയിൽ .

കേന്ദ്ര സർക്കാർ ഉത്തരവനുസരിച്ചു ഓഡിറ്റോറിയങ്ങളുടെ പാതി ഉപയോഗിക്കുകയോ പരമാവധി 200 പേരെ പ്രവേശിപ്പിക്കുകയോ ചെയ്യാം.പക്ഷെ സംസ്ഥാനത്തെ ഉത്തരവ് അനുസരിച്ചു പരമാവധി 100 പേര് മാത്രമേ പാടുള്ളൂ .

വലിയ ഓഡിറ്റോറിയങ്ങളിൽ പോവിവാഹങ്ങൾ ലും 100 പേരിൽ കൂടുതൽ പ്രവേശിപ്പിക്കാനാവാത്തതിനാൽ നൂറു കണക്കിന് വിവാഹങ്ങളാണ് മാറ്റി വെക്കപ്പെടുന്നത് .വാടക ഇനത്തിൽ വരുന്ന വൻ നഷ്ടത്തിന് പുറമെ കെട്ടിട നികുതിയിൽ യാതൊരു ഇളവും വരുത്തിയിട്ടുമില്ല . 
keyword:auditorium,closed