ഷൂട്ടിങ്ങിനിടെ അപകടം ,ജയസൂര്യ തലനാരിഴക്ക് രക്ഷപ്പെട്ടു.കണ്ണൂർ :ഷൂട്ടിംഗ് സെറ്റിലെ അപകടത്തിൽ നിന്ന് നടൻ ജയസൂര്യ തലനാരിഴക്ക്  രക്ഷപ്പട്ടു.ജയസൂര്യ -പ്രജീഷ് സെൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വെള്ളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം.ട്രില്ലർ യന്ത്രം ഉപയോഗിച്ചുള്ള ഷോട്ട് എടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്.കണ്ണൂരിന്റെ പശ്ചാത്തലത്തിൽ മുരളി എന്ന മദ്യപന്റെ കഥയാണ് വെള്ളം എന്ന സിനിമ പ്രതിപാദിക്കുന്നത്.
keyword:accident,shooting,location