തദ്ദേശ തിരെഞ്ഞെടുപ്പ്: കുമ്പള പതിനഞ്ചാം വാർഡ് ബദ്രിയ നഗർ ശ്രദ്ധാകേന്ദ്രമാകുന്നു.


കുമ്പള: പൊതുപ്രവർത്തകനും, ജീവൻരക്ഷാ പ്രവർത്തകനും, എസ്ഡിപിഐയും നേർക്കുനേർ മത്സരിക്കുന്ന കുമ്പള പതിനഞ്ചാം വാർഡ് ചതുർകോണ മത്സരം കൊണ്ട്  ശ്രദ്ധാകേന്ദ്രമാകുന്നു.

യുഡിഎഫ് അവസാനനിമിഷമാണ് പൊതുപ്രവർത്തകനായ സി എം മുഹമ്മദിനെ രംഗത്തി റക്കിയിരിക്കുന്നത്. റസിഡൻസ് അസോസിയേഷൻ  സ്വതന്ത്രസ്ഥാനാർത്ഥിയായി ജീവൻരക്ഷാ പ്രവർത്തകൻ മുഹമ്മദ് സ്മാർട്ട്നെയും, എസ് ഡി പി ഐ  ക്യാമ്പസ് ഫ്രണ്ട് ജില്ലാ ഭാരവാഹിയായ ഷാനിഫ് അലി  മൊഗ്രാലിനെയുമാണ് മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്.

വാർഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പ്രദേശത്ത് ഒരു വിഭാഗം  നാട്ടുകാർ  റസിഡൻസ് അസോസിയേഷൻ രൂപികരിച്ചു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ  തീരുമാനിച്ചത്.അതിനിടെ എൽ ഡി എഫ് ഇവിടെ അഹമ്മദലി കുമ്പളയെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അഹമ്മദലി കുമ്പള ഗവഃഹൈസ്കൂൾ പി. ടി. എ പ്രസിഡന്റ്‌ കൂടിയാണ്.

പൊതുപ്രവർത്തനരംഗത്ത് നിന്നുകൊണ്ട് സിഎം മുഹമ്മദ് ഉണ്ടാക്കിയെടുത്ത റോഡുകൾ അടക്കമുള്ള വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്ങിൽ എസ്ഡിപിഐ ലെ  ഷാനിഫ് അലി മൊഗ്രാലിന്  വാർഡിലെ യുവ വോട്ടർമാരിലാണ്  പ്രതീക്ഷ. അതുകൊണ്ട് തന്നെ  പ്രവചനാതീതമാണ്  ജനവിധിയെന്ന്  രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

keyword:panchayath,election,news,kumbla