മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ യു ഡി എഫ് സംവിധാനത്തെ നോക്ക്കുത്തിയാക്കി മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചെന്നാണ് കോൺഗ്രസിന്റെ പരാതി. ബിജെപി സ്ഥിരമായി ജയിച്ചുവരുന്ന വാർഡുകളാണത്രെ കോൺഗ്രസിന് നൽകിയത്. കോൺഗ്രസ് നേരത്തെ മത്സരിച്ചുകൊണ്ടിരുന്ന സീറ്റുകളിൽ പോലും ലീഗ് സ്ഥാനാർഥിയെ നിർത്തുകയായിരുന്നുവെന്ന് പറയുന്നു.
കോൺഗ്രസ് മണ്ഡലം, ഡി സി സി ഭാരവാഹികൾ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇതേ തുടർന്ന് കോൺഗ്രസ് നോമിനേഷൻ നൽകിയ മുഴുവൻ വാർഡുകളിലെയും സ്ഥാനാർത്ഥികളെ പിൻവലിച്ചു.
യൂ ഡി എഫ് ജില്ലാ ലൈസെൻ കമ്മിറ്റി തീരുമാനം മറികടന്നാണ് ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് . നേരെത്തെ കോൺഗ്രസിന് നൽ കാമെന്നേറ്റിരുന്ന ഉജൂർകര (വാർഡ് 5),കോട്ടക്കുന്ന് (വാർഡ് 3)എന്നിവ അവസാന നിമിഷം ലീഗ് പ്രാദേശിക നേതൃത്വം നിഷേധിച്ചതായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം വ്യക്തമാക്കി. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ ഉടൻ കോൺഗ്രസ് പ്രവർത്തക യോഗം വിളിച്ചു കൂട്ടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
keyword :congress,league,election,issue